ഒന്നാമത്തെ കാര്യം, അവയുടെ നടത്തിപ്പിന് ശക്തമായ ഒരു അടിത്തറയുണ്ടാകും. രണ്ടാമതായി അവയെല്ലാം തന്നെ ഇന്നൊവേഷനായി നിരന്തരം പരിശ്രമിക്കുന്നവയാകും. കുടുംബ മൂല്യങ്ങളോടും ബിസിനസ് ലക്ഷ്യങ്ങളോടും ആത്മാർപ്പണമുണ്ടായിരിക്കുന്നതിനൊപ്പം ഡയറക്റ്റർ ബോർഡുതലത്തിലും കുടുംബാംഗങ്ങൾക്കിടയിലും കൃത്യമായ പ്രവർത്തന നയരേഖ നടപ്പാക്കിയിട്ടുണ്ടാകും. ബിസിനസ് വൈവിധ്യവൽക്കരണത്തിനും അതിരുകൾ കടന്ന് വളരുന്നതിനും തുറന്ന മനോഭാവമാകും ഇത്തരം കുടുംബ ബിസിനസുകൾക്കുള്ളത്. എല്ലാത്തിനുമുപരിയായി ഇവ അങ്ങേയറ്റം പ്രൊഫഷണൽ ചട്ടക്കൂട്ടിലാകും പ്രവർത്തിക്കുന്നത്. തലമുറകളോളം നിങ്ങളുടെ കുടുംബ ബിസിനസ് വിജയകരമായി നിലനിർത്താൻ ബിസിനസിൽ വരുത്തേണ്ട മാറ്റങ്ങൾ ഞങ്ങൾ നിർദ്ദേശിക്കാം. ഇപ്പോൾ തന്നെ ഈ […]
വൻകിട കമ്പനികളിലും മറ്റും ഉയർന്ന പദവി വഹിച്ചിരുന്ന പ്രൊഫഷണലുകൾ കുടുംബ ബിസിനസുകളിലേക്ക് പലപ്പോഴും വരാറുണ്ട്. വലിയൊരു കമ്പനിയിൽ, വലിയൊരു ടീമിന്റെ ഭാഗമായിരുന്ന് ചെയ്യുന്നതിനേക്കാൾ താരതമ്യേന ചെറിയൊരു ടീമിന്റെ നേതൃപദവിയിലിരുന്ന് മികവുറ്റ കാര്യങ്ങൾ ചെയ്ത് കരിയർ വളർച്ചയാണ് അവരുടെ ലക്ഷ്യം. ഇവരെ ഫലപ്രദമായി വിനിയോഗിക്കാൻ വേണ്ട ചില കാര്യങ്ങൾ പറയാം. കുടുംബ ബിസിനസുകളിലേക്ക് എത്തുന്ന പ്രൊഫഷണലുകൾക്ക് കൊടുക്കുന്ന നിർദേശങ്ങളിൽ വ്യക്തതയും ഏകത്വവും വേണം. കുടുംബ ബിസിനസിൽ സജീവമായുള്ള എല്ലാ കുടുംബാംഗങ്ങളും പല കാര്യങ്ങൾ ഒരേ സമയം ഇവരോട് ആവശ്യപ്പെടരുത്. […]



